ഈ ദീനരോദനം കര്‍ത്താവ് കേള്‍ക്കാതിരിക്കുമോ?

സങ്കടങ്ങളില്‍ ഇറങ്ങിവരുന്ന ദൈവത്തെ ആര്‍ക്കാണ് പരിചയമില്ലാത്തത്? നിലവിളിക്കുത്തരം നല്കുന്ന ദൈവത്തെ ആര്‍ക്കെങ്കിലും വിസ്മരിക്കാനാവുമോ? സങ്കീര്‍ത്തനങ്ങള്‍ 69 ല്‍ നാം കേള്‍ക്കുന്നത് അത്തരമൊരു നിലവിളിയാണ്. ദീനരോദനം എന്നാണ് ഈ അധ്യായത്തിന്റെ പേര് തന്നെ.

ദൈവമേ എന്നെ രക്ഷിക്കണമേ വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു. കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു എന്ന് തുടങ്ങുന്ന ഈ ദീനരോദനം നമ്മള്‍ ഓരോരുത്തരുടെയും കൂടിയാണ്.

ജീവിതത്തിലെ എത്രയെത്ര സങ്കടങ്ങളില്‍ ഇങ്ങനെ നാം സഹായത്തിനായി നിലവിളിച്ചപേക്ഷിച്ചിരിക്കുന്നു.
ആ നിലവിളി കേട്ട് ദൈവം ഇറങ്ങിവന്നിരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പ്രാര്‍ത്ഥന ജീവിതത്തിലെ ഏകാന്തദു:ഖങ്ങളില്‍ പെട്ടുഴലുന്ന എല്ലാവരുടെയും പ്രാര്‍ത്ഥനയാണ്. അതുകൊണ്ട് ഈ സങ്കീര്ത്തനം നമുക്കേറ്റു ചൊല്ലി പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.