വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ എന്തുകൊണ്ടാണ് തല കുനിക്കുന്നത്?

വിശുദ്ധ കുര്‍ബാനയ്ക്കിടയിലെ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ പലപ്പോഴും തല കുനിക്കുന്ന ആചാരമുണ്ട്. ഈ പതിവ് രൂപപ്പെട്ടത് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉണ്ടായിരുന്ന മറ്റൊരു ആചാരത്തില്‍ നിന്നാണ്.

ഈശോയുടെ പേരു കേള്‍ക്കുമ്പോഴെല്ലാം തല കുനിക്കുകയും മുട്ടു മടക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ടായിരുന്നു പണ്ട്. ഇതിന്റെ തുടക്കം വിശുദ്ധഗ്രന്ഥത്തില്‍ നിന്നാണ്. സെന്റ് പോള്‍ ഫിലിപ്പൈന്‍സുകാര്‍ക്കെഴുതിയ കത്തില്‍ 2:9-11) ല്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

പറയുമ്പോള്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി ഈശോയുടെ പേരു കേള്‍ക്കുമ്പോഴെല്ലാം മുട്ടുകുത്തുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നത്തിന് പോപ്പ് ഗ്രിഗറി പത്താമനാണ് പരിഹാരം കണ്ടെത്തിയത്.

1274 ല്‍ ഡൊമിനിക്കന്‍ ഓര്‍ഡറില്‍ ഈശോയുടെ പേരുകേള്‍ക്കുമ്പോള്‍ ചില ശാരീരികനിലകള്‍ സ്വീകരിക്കേണ്ടതിന്റെ തന്റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം എഴുതുകയുണ്ടായി. ഇതില്‍ നിന്നാണ് പിന്നീട് വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പല ശാരീരിക നിലകള്‍- ഇരിക്കുക, മുട്ടുകുത്തുക, നില്ക്കുക -എന്നിവയെല്ലാം രൂപപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.