വചനം നല്കുന്ന മുന്നറിയിപ്പ് മനസ്സിലാക്കി ജീവിതം ക്രമീകരിക്കൂ

വചനം ദൈവത്തിന്റെ ശബ്ദവും അപ്പന്‍ മക്കളോട് സംസാരിക്കുന്നതുമാണ്. ആ വാക്ക് കേള്‍ക്കുമ്പോള്‍, അതനുസരിച്ച് ജീവിതം ക്രമീകരിക്കാന്‍ സന്നദ്ധമാകുമ്പോള്‍ നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടും. പലതിന്മകളില്‍ നിന്നും അകന്നുനില്ക്കാന്‍ നമുക്ക് കരുത്തുലഭിക്കും. വചനം നല്കുന്ന ചില മുന്നറിയിപ്പുകള്‍ പരിശോധിച്ച് നമുക്ക് ജീവിതത്തെ കുറെക്കൂടി നന്നായി മുന്നോട്ടുകൊണ്ടുപോകാം.

ജീവിതാന്ത്യം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക( പ്രഭാ 28:6)

സ്‌നേഹിതനെ നിന്ദിച്ചാല്‍ സൗഹൃദം അവസാനിക്കും( പ്രഭാ 22:20)

മനുഷ്യര്‍പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്ക് കൊടുക്കേണ്ടിവരും( മത്തായി 12:36)

നീതിമാനെ ദ്വേഷിക്കുന്നവര്‍ക്ക് ശിക്ഷാവിധിയുണ്ടാകും( സങ്കീര്‍ത്തനം 34:21)

ദൈവത്തെയും ധനത്തെയും ഒന്നിച്ചുസേവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല( ലൂക്കാ 16:13)

സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍( മത്താ 10:36)

വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്( മത്താ 7:1)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.