ക്രിസ്തു എങ്ങനെയാണ് നമ്മുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടത്? വചനം പറയുന്നത് കേള്‍ക്കൂ

ക്രി്്‌സ്തുവിനായി ഹൃദയകവാടങ്ങള്‍ തുറന്നിടേണ്ടവരാണ് നമ്മളെന്ന് നമുക്കറിയാം. പക്ഷേ ക്രി്‌സ്തു എങ്ങനെയാണ് നമ്മുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടത്? എഫേസോസ് 3 : 17 ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്കുന്നുണ്ട്. വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണം എന്നാണ് തിരുവചനം ഇക്കാര്യത്തില്‍ നമുക്ക് നല്കുന്ന വിശദീകരണം.

അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്ക് യോജിച്ചവിധം അവിടുന്ന് തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്തിപ്പെടുത്തണമെന്നും വിശ്വാസംവഴി ക്രിസ്തുനിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ( എഫേസോസ് 3:16-17)

നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിശ്വാസം നിറയട്ടെ. അപ്പോള്‍ മാത്രമേ വചനം പറയുന്നത് അനുസരിച്ച്, ‘ എല്ലാവിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ ( എഫേസോസ് 3:18) നമുക്ക് ശക്തി ലഭിക്കുകയുളളൂ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.