ജീവിതത്തിലെ തിക്താനുഭവങ്ങളിലും ഈ വചനം ഏറ്റുപറയാന്‍ കഴിയുമോ?

വ്യക്തിപരമായി ആലോചിച്ചുനോക്കിയാല്‍ നമ്മുടെയെല്ലാം പ്രാര്‍ത്ഥനകളുടെ യഥാര്‍ത്ഥ സ്വഭാവമെന്താണ്? നാം ആഗ്രഹിക്കുന്നതുപോലെ സംഭവിക്കണം.

പ്രാര്‍ത്ഥിക്കുന്നത് അതേപടി കിട്ടിയിരിക്കണം. നിന്റെ ഇഷ്ടം പോലെ സംഭവിക്കട്ടെയെന്ന് നിരുപാധികം ദൈവസന്നിധിയില്‍ കീഴടങ്ങാന്‍ നമുക്ക് പലപ്പോഴും കഴിയാറില്ല. ഇവിടെയാണ് പരിശുദ്ധ അമ്മയുടെ ഈ വാക്കുകളുടെ പ്രസക്തി. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന മറിയം എന്ന പെണ്‍കുട്ടിയുടെ സമീപത്തേക്കാണ് മംഗളവാര്‍ത്തയുമായി ഗബ്രിയേല്‍ മാലാഖകടന്നുവരുന്നത്.

മാലാഖ പറഞ്ഞത് മറിയത്തെപോലെയുള്ള ഒരു പെണ്‍കുട്ടിക്ക് പെട്ടെന്ന് ദഹിക്കുന്ന കാര്യമായിരുന്നില്ല.സ്വഭാവികമായും അവള്‍ ഒരു സംശയംചോദിച്ചു.അതിന് മാലാഖയാവട്ടെ കൃത്യമായ മറുപടി നല്കുകയും ചെയ്തു. അതോടെ മറിയത്തിന്റെ സംശയങ്ങള്‍ അവസാനിച്ചു. പിന്നെ അവള്‍പറഞ്ഞതാണ് ഇവിടെ വിവക്ഷിതം.

ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ (ലൂക്കാ1:38)

ജീവിതത്തില്‍ അഹിതകരമായത് സംഭവിക്കുമ്പോഴും ഇഷ്ടമില്ലാത്തത് പലതും നേരിടേണ്ടിവരുമ്പോഴും നഷ്ടധൈര്യരാകാതെ നമുക്ക് മാതാവിനെ പോലെ ഇങ്ങനെ പറയാന്‍ കഴിയുമോ?പറയാന്‍ കഴിയുമെങ്കില്‍ നമ്മുടെ ആത്മീയത വിലപ്പെട്ടതും ഴമുള്ളതുമാണെന്ന് നി്സ്സംശയം പറയാം. ദൈവമേ നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.