യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കണം…വചനം ഓര്‍മ്മപ്പെടുത്തുന്നു

അടിച്ചുപൊളിയുടെ കാലമാണ് പലര്‍ക്കും യൗവനം. ശരീരത്തിന്റെയും മനസ്സിന്റെയും ഏത് ഇഷ്ടങ്ങളെയും പിന്തുടരാന്‍ തോന്നുന്ന കാലം. എല്ലാത്തരം ആസക്തികളിലും കൂപ്പുകുത്തുന്ന പ്രായം. പക്ഷേ എല്ലാറ്റിനും ശേഷം മനസ്സിലേക്ക് കടന്നുവരുന്നത് നിരാശയായിരിക്കും. അര്‍ത്ഥമില്ലായ്മയായിരിക്കും.പലരുടെയും മധ്യവയസും വാര്‍ദ്ധക്യവുമൊക്കെ നിരാശാജനകമായിരിക്കാന്‍ കാരണം അവര്‍ തങ്ങളുടെ നല്ലകാലത്ത്-യൗവനകാലത്ത് – വേണ്ടതുപോലെ ആത്മീയജീവിതം നയിക്കാതെപോയതാണ്. അതുകൊണ്ടാണ് സഭാപ്രസംഗകന്‍ നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നത്.

ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുമ്പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക.
( സഭാ 12:1)

നമുക്ക് ഒരൊറ്റ ആയുസേയുള്ളൂ. ഒരൊറ്റ ജീവിതമേയുള്ളൂ. ഈ ജീവിതത്തില്‍നമുക്ക് ദൈവത്തെ മഹത്വപ്പെടുത്തിജീവിക്കാം. ദൈവേഷ്ടമനുസരിച്ച്ജീവിക്കാം. ദൈവവിചാരത്തോടെ ജീവിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.