ബൈബിളിലെ സിയോണ്‍ എന്താണ്?

വിശുദ്ധ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു വാക്കാണ് സിയോന്‍. ഭൗമികമായും സ്വര്‍ഗ്ഗീയമായും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. പുുരാതനജെറുസലേമില്‍ സ്ഥിതി ചെയ്യുന്ന ഒരു പര്‍വതമാണ് സിയോന്‍.

2 സാമുവല്‍ 5:7 ല്‍ മൗണ്ട് സിയോനെക്കുറി്ച്ച് പരാമര്‍ശിക്കുന്നുണ്ട്. 2 സാമുവല്‍ 5:9 ലും പരാമര്‍ശംആവര്‍ത്തിക്കപ്പെടുന്നു. ദാവീദിന്റെ നഗരം എന്നാണ് ഇതിലെ പരാമര്‍ശം. ഏശയ്യ 8:18 ലാണ് മറ്റൊരു പരാമര്‍ശം. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് വെളിപാട് 14:1 ലെ സൂചന.

ഒരു കുഞ്ഞാട് സീയോന്‍മലമേല്‍ നില്ക്കുന്നത് ഞാന്‍ കണ്ടു. അവനോടുകൂടെ നൂറ്റിനാല്പത്തിനാലായിരം പേരും അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട് എന്നാണ് ഇവിടെ നാം വായിക്കുന്നത്..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.