2020 മുതല്‍ ജപ്പാനില്‍ കുട്ടികളെ മാതാപിതാക്കള്‍ ശിക്ഷിക്കില്ല


പുത്രനെ സ്‌നേഹിക്കുന്നവന്‍ അവനെ പലപ്പോഴും അടിക്കുന്നു. വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും.( പ്രഭാ 30;2)

കുട്ടികളെ ശാസിച്ചും ശിക്ഷിച്ചും വളര്‍ത്തിവന്നിരുന്ന പഴയ തലമുറ ഇനി ചരിത്രപുസ്തകങ്ങളിലെ രേഖകള്‍ മാത്രമാകുമോ? പല വിദേശരാജ്യങ്ങളിലും കുട്ടികളെ മാതാപിതാക്കള്‍ക്ക് ശിക്ഷിക്കാനോ ശാസിക്കാനോ അധികാരമില്ലെന്ന് നിയമമുണ്ടാക്കിയിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ ആ നിയമം ഇപ്പോഴിതാ ജപ്പാനിലേക്കും എത്തുന്നു.

ജപ്പാനില്‍ കുട്ടികള്‍ക്ക് ശാരീരികദണ്ഡനം നലകുന്നത് നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി ഷിന്‍സോയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബില്‍ പാസാക്കി. കുട്ടികളെ സംരക്ഷിക്കേണ്ടത് മാതാപിതാക്കളും മുതിര്‍ന്നവരുമാണെന്നും അതുകൊണ്ട് മാതാപിതാക്കള്‍ക്ക് കുട്ടികളെ ഒരിക്കലും ശിക്ഷിക്കാന്‍ അവകാശമില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ നിലപാട്. അടുത്തവര്‍ഷം നിയമം പ്രാബല്യത്തില്‍ വരും. അതോടെ കുട്ടികളെ ശിക്ഷിക്കാനുള്ള മാതാപിതാക്കളുടെ ധാര്‍മ്മികമായ ഉത്തരവാദിത്തം പോലും ചോദ്യം ചെയ്യപ്പെടും.

ചെറുപ്പത്തിലേ തന്നെ അവനെ വിനയം അഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക. അല്ലെങ്കില്‍ അവന്‍ അനുസരണയില്ലാത്ത, നിര്‍ബന്ധബുദ്ധിയായിത്തീര്‍ന്ന് നിന്നെ ദുഖിപ്പിക്കും. മകന്റെ ലജ്ജാകരമായ പ്രവൃത്തികള്‍ നിമിത്തം ദുഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കുക.( പ്രഭാ)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.