ഇവയാണ് ക്രിസ്തീയ വിശ്വാസത്തിനെതിരായ തിന്മകള്‍

ക്രിസ്തീയ വിശ്വാസം നമുക്കേറെ വിലപ്പെട്ടതാണ്. എന്നാല്‍ ഈ അമൂല്യതയെ നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള ജീവിതവും ചിന്താഗതികളും നമ്മളില്‍തന്നെയുണ്ട് എന്ന കാര്യവും നിഷേധിക്കാതിരിക്കാനാവില്ല. ക്രൈസ്തവരായി പുറമേയ്ക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ടുതന്നെ ക്രിസ്തീയ വിശ്വാസത്തിനെതിരായ പ്രവണതകള്‍ നമ്മളില്‍പലരും പ്രകടിപ്പിക്കുന്നുണ്ട്.ഏതൊക്കെയാണ് ഇവയെന്ന് നോക്കാം.

അവിശ്വസ്തത: മാമ്മോദീസായിലൂടെ ക്രൈസ്തവരായ നാം വിശ്വാസത്തെ സംബന്ധിച്ച കാര്യങ്ങളോട് കൂറു പുലര്‍ത്താത്ത കുറ്റകരമായ പ്രവണതയോ ബോധപൂര്‍വ്വം വിശ്വാസത്തിന് തടസം നില്ക്കുന്നതോ ആയ പ്രവണതയാണ് ഇത്.

മതനിന്ദ: ദൈവം നല്കിയ വെളിപെടുത്തലുകളോ സഭ പ്രഖ്യാപിച്ച സത്യങ്ങളോ ബോധപൂര്‍വ്വം നിരാകരിക്കുന്നത്

ശീശ്മ: മാര്‍പാപ്പയുടെ അധികാരം നിരാകരിക്കുകയും അദ്ദേഹത്തിന് കീഴ് വഴങ്ങാതിരിക്കുകയും ചെയ്യുക

മതത്യാഗം: മാമ്മോദീസാ വഴി ലഭിച്ച വിശ്വാസത്യാഗം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നത്

പാഷണ്ഡത: വെളിപെടുത്തപ്പെട്ട സത്യത്തിനെതിരായ പഠനങ്ങള്‍ബോധപൂര്‍വ്വം സ്വന്തംതാല്പര്യം കൊണ്ടു സ്വീകരിക്കുന്നത്

സംശയം: വെളിപ്പെടുത്തപ്പെട്ട വിശ്വാസസത്യങ്ങളോടും രഹസ്യങ്ങളോടുമുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ മടിയുംസംശയവും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.