ജപമാലയെ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിപ്ലവമാക്കി മാറ്റിയത് എങ്ങനെയാണെന്നറിയാമോ?

ജപമാലയുടെ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. ജപമാലയില്‍ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ജോണ്‍ പോള്‍ പാപ്പയായിരുന്നു. എല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്കുള്ള മറുപടിയായി ജപമാലയെ നിര്‍ദ്ദേശിച്ചത് ജോണ്‍ പോള്‍ പാപ്പയായിരുന്നു.

സമാധാനം കുടുംബത്തിലും സമൂഹത്തിലും പുലരുന്നതിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ നിര്‍ദ്ദേശിച്ചു, ജപമാല ഭക്തരായ പുണ്യചരിതരെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ ജോണ്‍ പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി ജപമാലയെ ആയുധമായിപരിഗണിച്ച പാദ്രെ പിയോ, മരിയഭക്തനായ ലൂയിസ് ഡിമോണ്‍ഫോര്‍ട്ട് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു.

ഫാത്തിമാ സന്ദേശത്തെ സഭയുടെ ഭാവിയുമായി ബന്ധപ്പെടുത്തിയതും ജോണ്‍പോളായിരുന്നു. ഫാത്തിമാസന്ദേശത്തില്‍ അദ്ദേഹം ആഴമായി വിശ്വസിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.