ദാനധര്‍മ്മത്തിലൂടെ കിട്ടുന്ന സമ്പത്തിനെക്കുറിച്ചറിയാമോ?

കൈ നീട്ടുന്നവരുടെ പിച്ചച്ചട്ടിയിലേക്ക് എന്തെങ്കിലും വലിച്ചെറിഞ്ഞുകൊടുത്തിട്ട് എന്തോ മഹത്തായ കര്‍മ്മം ചെയ്തു എന്ന ഭാവം നടിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മുടെ ദാനധര്‍മ്മം യഥാര്‍ത്ഥ ദാനധര്‍മ്മം തന്നെയാണോ. വിശുദ്ധഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ നമുക്ക് ഇക്കാര്യം ചിന്തിക്കാം.

നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്ക് നിന്‌റെ സമ്പാദ്യത്തില്‍ നിന്ന് ദാനം ചെയ്യുക. ദാനധര്‍മമം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍ നിന്ന് മുഖം തിരിച്ചുകളയരുത്. അപ്പോള്‍ ദൈവം നിന്നില്‍ നിന്ന് മുഖം തിരിക്കുകയില്ല. സമ്പത്തേറുമ്പോള്‍ അതനുസരിച്ച് ദാനം ചെയ്യുക. കുറച്ചേ ഉള്ളൂവെങ്കില്‍ അതനുസരിച്ച് ദാനം ചെയ്യാന്‍ മടിക്കരുത്. ദരിദ്രകാലത്തേക്ക് ഒരു നല്ലസമ്പാദ്യം നേടിവയ്ക്കുകയായിരിക്കും നീ അതുവഴി ചെയ്യുന്നത്. എന്തെന്നാല്‍ ദാനധര്‍മ്മം മൃത്യുവില്‍ നിന്ന് രക്ഷിക്കുകയും അന്ധകാരത്തില്‍പ്പെടുന്നതില്‍ നിന്ന് കാത്തുകൊള്ളുകയും ചെയ്യുന്നു. ( തോബിത്ത് 4 :7-10)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.