മരണം ഭയങ്കരമാണെങ്കില്‍ ദീര്‍ഘായുസ് അതിലേറെ അപകടകരം?

മരണം ഭയങ്കരമാണെങ്കില്‍ ദീര്‍ഘായുസ് അതിലേറെ വിപല്‍ക്കരമാണെന്നാണ് ക്രി്‌സ്ത്വാനുകരണം പറയുന്നത്. ജീവിതം നന്നാക്കാന്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ചിരുന്നിട്ട് യാതൊരു പ്രയോജനവും ഇല്ല എന്ന കാഴ്ചപ്പാടിലാണ് ക്രിസ്ത്വാനുകരണകാരന്‍ ഇങ്ങനെ പറയുന്നത്.

ദീര്‍ഘായുസ് എല്ലായ്‌പ്പോഴും ജീവിതത്തെ നന്നാക്കുന്നില്ല. പലപ്പോഴും പാപം വര്‍ദ്ധിക്കുന്നതേയുള്ളൂ. മരണത്തെ ഭയപ്പെടുന്നതിനെക്കാള്‍ നിനക്ക് നല്ലത് പാപത്തില്‍ നിന്ന് അകന്നിരിക്കാന്‍ സൂക്ഷിക്കുന്നതാണ്. ഇന്ന് നീ തയ്യാറില്ലെങ്കില്‍ നാളെ എങ്ങനെ തയ്യാറാകും? ഒരു ദിവസമെങ്കിലും ഈ ലോകത്തില്‍ നന്നായി ജീവിക്കാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നു. പലരും മാനസാന്തരവര്‍ഷം എണ്ണിത്തിട്ടപ്പെടുത്താറുണ്ട്. എന്നാല്‍ മാനസാന്തരഫലങ്ങള്‍ നന്നേചുരുക്കമായിരുന്നു. മരണനിമിഷം കണ്‍മുമ്പില്‍ വച്ചുകൊണ്ട് ദിനംപ്രതി മരണത്തിനൊരുങ്ങുന്നവന്‍ ഭാഗ്യവാന്‍. വല്ലവരും മരിക്കുന്നത് നീ കണ്ടിട്ടുണ്ടെങ്കില്‍ നീയും അതേ മാര്‍ഗ്ഗത്തില്‍ക്കൂടെ ചലിക്കേണ്ടിവരുമെന്ന് വിചാരിച്ചുകൊള്ളുക.

ക്രിസ്ത്വാനുകരണം പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.