ദാനധര്‍മ്മം നടത്താറില്ലേ? എങ്കില്‍ ഇതൊന്ന് വായിച്ചുനോക്കണേ

ദൈവത്തെ പ്രസാദപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗമാണ് ദാനധര്‍മ്മം. ദരിദ്രര്‍ക്ക് ദാനധര്‍മ്മം ചെയ്യുന്നതിലൂടെ സാഹോദര്യത്തിന് സാക്ഷികളാവുകയാണ് ചെയ്യുന്നത്. Alms എന്ന പുരാതന ഗ്രീക്ക് ലത്തീന്‍ വാക്കിന്റെ അര്‍ത്ഥം കരുണ എന്നാണ്. സ്‌നേഹം എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.
പാപത്തിന്റെ കറകളെ തുടച്ചുമാറ്റാന്‍ ദാനധര്‍മ്മത്തിന് കഴിവുണ്ട് എന്നാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പറയുന്നത്.

പ്രഭാഷകന്‍ 19:17, സങ്കീര്‍ത്തനങ്ങള്‍ 112-5-9, മ്ത്തായി 5:42, തോബിത്ത് 12:9, ഏശയ്യ 58:10,ലൂക്കാ 18:22 എന്നീ തിരുവചനഭാഗങ്ങളെല്ലാം ദാനധര്‍മ്മം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

നമുക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നവരുടെ നേരെ കണ്ണടയ്ക്കാതിരിക്കാം. മമ്പില്‍ കൈനീട്ടുന്നവരില്‍ നിന്ന് മുഖംതിരിക്കാതിരിക്കാം. ദാനധര്‍മ്മം നടത്തുമ്പോള്‍ ദൈവത്തിന് നാം കടം കൊടുക്കുകയാണ് ചെയ്യുന്നത്. ദൈവം അത് തിരികെ തരാതിരിക്കില്ല. ഉറപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.