പ്രാര്‍ത്ഥനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഏതാണെന്നറിയാമോ?

പ്രാര്‍ത്ഥനയുടെ കേന്ദ്രഭാഗം ഏതാണ്? ഒരുപാടു സമയം പ്രാര്‍ത്ഥിക്കുന്നതാണോ..കൂടുതല്‍ തവണ പ്രാര്‍ത്ഥിക്കുന്നതാണോ? പ്രാര്‍ത്ഥനയെക്കുറിച്ച്പലര്‍ക്കും അങ്ങനെയൊരു ധാരണയുണ്ട്. കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കുമ്പോഴും കൂടുതല്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോഴും പ്രാര്‍ത്ഥന ഫലവത്താകുമെന്ന്.

വചനം പറയുന്നത് കേള്‍ക്കൂ

പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപോലെ ആകരുത്( മത്താ 6:7)

പ്രാര്‍ത്ഥന ഫലവത്താകുന്നത് നമുക്ക് എളിമയുള്ള ഹൃദയം ഉണ്ടാകുമ്പോഴാണ്. എളിമയോടെ പ്രാര്‍ത്ഥിക്കുമ്പോഴാണ്,വിനീതഹൃദയത്തോടെ പ്രാര്‍ത്ഥിക്കുമ്പോഴാണ് നമ്മുടെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ എത്തുന്നത്.

സങ്കീര്‍ത്തകന്‍ ഓര്‍മ്മിപ്പിക്കുന്നത്ഇക്കാര്യമാണ്.
ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി. ദൈവമേ നുറുങ്ങിയ ഹൃദയം അങ്ങ് നിരസിക്കുകയില്ല.( സ്ങ്കീര്‍ 51: 19)

നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടാനായി നമുക്ക് അമിതഭാഷണവും അമിതവാക്കുകളും ഒഴിവാക്കാം. മനസ്താപത്തോടെ, എളിമയോടെ ഹൃദയം നുറുങ്ങിപ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.