വാടിപ്പോയത് നനയ്ക്കണമേ..ആറിപ്പോയത് ചൂടു പിടിപ്പിക്കണമേ.. ഈ പ്രാര്‍ത്ഥന അറിയാമോ?

പണ്ടുകാലങ്ങളില്‍ നമ്മുടെ അപ്പനമ്മമാര്‍ ചൊല്ലിക്കൊണ്ടിരുന്ന ഒരു പ്രാര്‍ത്ഥനയാണ് ഇത്. പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനയാണ് ഇത്.

പരിശുദ്ധാത്മാവേ എഴുന്നെള്ളിവരണമേ. അങ്ങേ വെളിവിന്റെ കതിരുകള്‍ ആകാശത്തിന്റെ വഴിയെ അയച്ചരുളേണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ നല്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നെള്ളിവരണമേ. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനേ, ആത്മാവിന് മധുരമുള്ള തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ സൈ്വര്യമേ എഴുന്നെള്ളിവരണമേ.

എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്റെ ഉളളുകളെ അങ്ങ് നിറയ്ക്കണമേ. അങ്ങേ വെളിവുകൂടാതെ മനുഷ്യരില്‍ ദോഷമില്ലാതെ ഒന്നുമില്ല. അറപ്പുള്ളതു കഴുകണമേ.വാടിപ്പോയത് നനയ്ക്കണമേ.മുറിവേറ്റിരിക്കുന്നത് സുഖപ്പെടുത്തണേ. രോഗപ്പെട്ടത് പൊറുപ്പിക്കണമേ. കടുപ്പമുള്ളത് മയപ്പെടുത്തണമേ. ആറിപ്പോയത് ചൂടുപിടിപ്പിക്കണമേ. വഴിതെറ്റിയത് നേരെയാക്കണമേ. അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ ഏഴു വിശുദ്ധദാനങ്ങള്‍ നല്കണമേ. ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്ന് ഞങ്ങള്‍ക്ക് കല്പിച്ചരുളണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.