ഈ ഒൻപതു കൃപകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമോ, ജീവിതം ആകെ മാറിമറിയും

നമ്മുടെ പ്രാര്‍ത്ഥനകളെക്കുറിച്ച് ചില വീണ്ടുവിചാരങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നാം എപ്പോഴും പ്രാര്‍ത്ഥിക്കുന്നത് നമുക്കുവേണ്ടിയോ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയോ ആണ്. വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്. എന്നാല്‍ അത്തരം നിയോഗങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ മറ്റൊരു രീതിയില്‍ നമ്മുടെ പ്രാര്‍ത്ഥനകളെ പുതുക്കിപ്പണിതാലോ.. യഥാര്‍ത്ഥത്തില്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് ഭൗതികമായ ഏതെങ്കിലും ആവശ്യങ്ങള്‍ക്കുവേണ്ടിയല്ല. ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍ അതിനോടുകൂടി ബാക്കിയെല്ലാം കൂട്ടിച്ചേര്‍ക്കപ്പെട്ടുതരും എന്നതാണല്ലോ അവിടുത്തെ വാഗ്ദാനം തന്നെ. അതുകൊണ്ട് ഇനിയെങ്കിലും നാം താഴെപ്പറയുന്ന കൃപകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

1 എല്ലാം ദൈവേഷ്ടത്തിന് വേണ്ടി ചെയ്യാനുള്ള കൃപയ്ക്കുവേണ്ടി
2 എപ്പോഴും ദൈവവുമായുള്ള ഐക്യത്തില്‍ ജീവിക്കാനുള്ള കൃപയ്ക്കുവേണ്ടി
3 ദൈവത്തെയല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കാന്‍
4 ദൈവത്തെ മാത്രം സ്‌നേഹിക്കാന്‍
5 എല്ലാം ദൈവത്തിന് വേണ്ടി മാത്രം ചെയ്യാന്‍
6 എപ്പോഴും ദൈവമഹത്വം മാത്രം അന്വേഷിക്കാന്‍
7 ദൈവേഷ്ടപ്രകാരം സ്വയം വിശുദ്ധീകരിക്കപ്പെടാന്‍
8 സ്വന്തം നിസ്സാരതകളെ തിരിച്ചറിയാനുള്ള കൃപയ്ക്കുവേണ്ടി
9 കൂടുതല്‍ കൂടുതലായി ദൈവേഷ്ടം എന്താണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി…

ഇങ്ങനെയൊരു പ്രാര്‍ത്ഥനയുടെ ജീവിതം രൂപപ്പെടുത്തിയെടുക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ നമ്മുടെ ജീവിതം ഒരിക്കലും പഴയതുപോലെയായിരിക്കുകയില്ല തീര്‍ച്ച.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.