മാലാഖമാരുടെ തിങ്കളാഴ്ചയെക്കുറിച്ച് അറിയാമോ?

ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന തിങ്കളാഴ്ചയെ മാലാഖമാരുടെ തിങ്കള്‍ എന്നാണ് യൂറോപ്പിലും സൗത്ത് അമേരിക്കയിലുമുള്ളവര്‍ വിശേഷിപ്പിക്കുന്നത്. ലിറ്റില്‍ ഈസ്റ്റര്‍ എന്നും ഈ ദിനം അറിയപ്പെടാറുണ്ട്. ദേശീയ അവധിദിവസം കൂടിയാണ് ഇത്.എന്നാല്‍ എന്തുകൊണ്ടാണ് ഈ ദിവസത്തെ ഇങ്ങനെ വിളിക്കുന്നത്? ജോണ്‍പോള്‍ രണ്ടാമന്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇതിനുള്ള വിശദീകരണം.

ഈശോ ഉയിര്‍ത്തെണീറ്റുവെന്നും അവിടുന്ന് കല്ലറയില്‍ ഇല്ലെന്നും സ്ത്രീകളോട് പറഞ്ഞത് ഒരു മാലാഖയാണ്. കര്‍ത്താവിനെ അന്വേഷിച്ചുവന്ന സ്ത്രീകള്‍ കണ്ടത് ഒഴിഞ്ഞ കല്ലറ മാത്രമാണ്. അമ്പരന്നുനിന്ന സ്ത്രീകളോട് മാലാഖ അറിയിച്ച ഇക്കാര്യം ഒരു മനുഷ്യന് വ്യക്തമാക്കാന്‍ കഴിയുന്നവയല്ലായിരുന്നു ദൈവത്തിന്റെ സന്ദേശവാഹകരാണ് മാലാഖമാര്‍. എന്നാല്‍ വ്യക്തികളും അനശ്വരരുമാണ്. ക്രിസ്തു സ്വയം സാക്ഷ്യം നല്കിയത് മാലാഖമാര്‍ക്കാണ്. ക്രിസ്തു ഉയിര്‍ത്തെണീറ്റ കാര്യം സ്ത്രീകളെ അറിയിച്ചത് മാലാഖയായതുകൊണ്ടാണ് ഈ ദിവസത്തെ ഇങ്ങനെ വിളിക്കുന്നത്.
രക്ഷാകരചരിത്രത്തില്‍ മാലാഖമാര്‍ക്കുള്ള സ്ഥാനവും അവഗണിക്കാവുന്നവയല്ല. മാതാവിനെ മംഗളവാര്‍ത്ത അറിയിച്ചതുമുതല്‍ രക്ഷാകരചരിത്രത്തില്‍ മാലാഖമാര്‍ അനിഷേധ്യമായ പങ്കുവഹിക്കുന്നവരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.