ആംഗ്ലിക്കന്‍ സഭയിലെ പ്രമുഖ ബിഷപ് കത്തോലിക്കാ സഭയില്‍ ചേര്‍ന്നു

ഇംഗ്ലണ്ട്: ആംഗ്ലിക്കന്‍ സഭയിലെ പ്രമുഖ ബിഷപ് റവ. മൈക്കല്‍ നാസിര്‍ അലി കത്തോലിക്കാ സഭയില്‍ അംഗമായി. റോചെസ്റ്റര്‍ ബിഷപ്പായിരുന്ന ഇദ്ദേഹം സഭയുടെ പരമോന്നതപദവിയില്‍ വരെ എത്തിച്ചേരാന്‍ സാധ്യതയുണ്ടായിരുന്ന വ്യക്തിയായിരുന്നു. ഇന്നലെ പേഴ്‌സനല്‍ ഓര്‍ഡിനറിയേറ്റ് ഓഫ് ഔര്‍ ലേഡി ഓഫ് വാല്‍ഷിംങ്ഹാമിലാണ് ഇദ്ദേഹം അംഗമായത്.. ഒക്ടോബര്‍ അവസാനം കത്തോലിക്കാ പുരോഹിതനായി ഇദ്ദേഹം അഭിഷിക്തനാകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

വാര്‍ത്ത വന്നതിനെ പിന്നീട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ് അംഗീകരിക്കുകയും ചെയ്തിരുന്നു. ദീര്‍ഘനാളായുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം എടുത്തത ീരുമാനമാണ് ഇത് എന്നായിരുന്നു പ്രതികരം. നാസിര്‍ അലി 1949 ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ജനിച്ചത്. 1976 ലാണ് ആംഗ്ലിക്കന്‍ വൈദികനായത്. 1994 ല്‍ റോചെസ്റ്റര്‍ ബിഷപ്പായി. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.