യുഎസ്: മെയ് മാസം മുതല്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്നത് നൂറിലധികം ആക്രമണങ്ങള്‍

വാഷിംങ്ടണ്‍: കത്തോലിക്കാ വിശ്വാസത്തിനെതിരെ യുഎസില്‍ വ്യാപകമായ ആക്രമണങ്ങള്‍. കഴിഞ്ഞ മെയ് മാസം മുതല്‍ കത്തോലിക്കാസ്ഥാപനങ്ങള്‍ക്കും തിരുസ്വരൂപങ്ങള്‍ക്കും നേരെ നടന്നത് നൂറിലധികം ആക്രമണങ്ങളാണെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അറിയിച്ചു. ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ തിമോത്തി ഡോളനും ഒക്കലോമ സിറ്റി ആര്‍ച്ച് ബിഷപ് പോള്‍ കോക്ലിലും പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

29 സ്റ്റേറ്റുകളിലായി 101 സംഭവങ്ങളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേവാലയചുമരുകളില്‍ സ്വസ്തിക ചിഹ്നം പതിപ്പിക്കുക, കത്തോലിക്കാവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതുക, സ്േ്രപ പെയ്ന്റ് ചെയ്യുക, തിരുസ്വരൂപങ്ങള്‍ വികൃതമാക്കുക, സെമിത്തേരികള്‍ തകര്‍ക്കുക എന്നിങ്ങനെയാണ് കത്തോലിക്കാ വിരുദ്ധത പ്രകടമാകുന്നത്. സമാനമായ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഒക്ടോബര്‍ 11 ന് ഡെന്‍വര്‍ കത്തീഡ്രല്‍ ബസിലിക്കയ്ക്ക് നേരെ നടന്ന ആക്രമണമാണ്.

ബ്യൂട്ടി ഹീല്‍സ് എന്ന പേരില്‍ ദേവാലയങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളോടുള്ള പ്രതികരണമായി ബിഷപ്‌സ് റിലിജീയസ് ഫ്രീഡം കമ്മറ്റി ഒരു ഷോര്‍ട്ട് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം നശീകരണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇതല്ല ഒരിക്കലും വഴി. കര്‍ദിനാള്‍ ഡോളന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.