മംഗളവാര്‍ത്താതിരുനാള്‍ ദിനം കടമുള്ള ദിവസമാണോ?

മാര്‍ച്ച് 25 നാണല്ലോ മംഗളവാര്‍ത്താതിരുനാള്‍ ആചരിക്കുന്നത്.? പത്തൊമ്പതാം നൂറ്റാണ്ടുവരെ ഇതിനെ കടമുള്ളദിവസമായിട്ടാണ് കരുതിപ്പോന്നിരുന്നത്. കടമുള്ളദിവസങ്ങളുടെ പ്രത്യേകത നമുക്കറിയാം. ദേവാലയത്തിലെ വിശുദ്ധബലിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധമുള്ള ദിവസമാണ് അത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ അത്തരമൊരു കീഴ് വഴക്കം സഭയിലുണ്ടായിരുന്നു.പക്ഷേ പിന്നീട് അത് നിര്‍ത്തലാക്കി. അതുകൊണ്ട് മംഗളവാര്‍ത്താതിരുനാള്‍ കടമുള്ള ദിവസമായി മാറുന്നില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.