ഉത്തരീയം ധരിക്കാമോ, സ്വര്‍ഗ്ഗീയ നന്മകള്‍ പ്രാപിക്കാം

ഉത്തരീയം ധരിക്കുന്നവരാണോ നിങ്ങള്‍? പണ്ട് ഉണ്ടായിരുന്നതുപോലെ ആളുകള്‍ ഇന്ന് ഉത്തരീയം ധരിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ജപമാല ധരിക്കുന്നുമുണ്ട്. എന്നാല്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ഉത്തരീയഭക്തി പ്രധാനപ്പെട്ടതാണെന്ന് ഫാ. മാര്‍ക്ക് മേരി സിഎഎഫ്ആറും ഫാ. ഗ്രിഗറി പൈനും പറയുന്നു.

ഒരു വീഡിയോ സന്ദേശത്തിലാണ് ഈ വൈദികര്‍ ഉത്തരീയഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്. ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തില്‍ ഏറെ കൃപകള്‍ ലഭിക്കാന്‍ ഇത് കാരണമാകും. രക്ഷയുടെ അടയാളമാണ് ഇത്. അപകടങ്ങളില്‍ നിന്ന് ദൈവികമായ സംരക്ഷണം ലഭിക്കും. സമാധാനം ലഭിക്കും. ഉത്തരീയം ധരിച്ച് മരിക്കുന്നവര്‍ നിത്യനരകാഗ്നിയില്‍ നിന്ന് രക്ഷപ്പെടും. അതൊരു വസ്ത്രമാണ്. ഭക്തിപൂര്‍വ്വം അത് ധരിക്കുക. വൈദികര്‍ പറയുന്നു.

വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് 1251 ല്‍ പ്രത്യക്ഷപ്പെട്ട് മാതാവ് സമ്മാനിച്ചതാണ് ഉത്തരീയം. ഉത്തരീയത്തിലൂടെയും ജപമാലയിലൂടെയും മാതാവ് ഒരു ദിനം ലോകത്തെ രക്ഷിക്കുമെന്ന് സെന്റ് ഡൊമനിക്ക് വിശ്വസിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.