ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയില്‍ മടുത്തിരിക്കുകയാണോ, ഈ വചനം പ്രാര്‍ത്ഥിച്ചു അനുഗ്രഹം പ്രാപിക്കൂ

ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നുപോയ അവസ്ഥകള്‍ നമ്മുടെയെല്ലാം ജീവിതത്തിലുണ്ടായിട്ടുണ്ട്. ജീവിച്ചു മടുത്തുവെന്നും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ യാതൊരു വഴിയുമില്ലെന്നും നാം നമ്മോട്തന്നെ പറഞ്ഞിട്ടുമുണ്ടാവാം.

എന്നാല്‍ നാം പ്രാര്‍ത്ഥനയെ ആശ്രയിക്കുകയാണെങ്കില്‍ ഈ അവസ്ഥയ്ക്ക് മാറ്റംവരും. ദൈവത്തിന് മാത്രമേ നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും അവസ്ഥകളെ പുതുക്കിപ്പണിയാനും പുതിയ ശക്തി നല്കാനും കഴിയൂ. അതിന് നമ്മെ സഹായിക്കുന്ന ഏറ്റവും ഫലദായകമായ മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനകളില്‍ വച്ചേറ്റവും ശക്തിയുണ്ട് വചനം ഏറ്റുപറഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക്.

കാരണം വചനം ദൈവമാണല്ലോ.
മുകളില്‍പറഞ്ഞതുപോലെയുളള അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാവരും ചുവടെ കൊടുത്തിരിക്കുന്ന വചനം ഏറ്റുപറഞ്ഞ് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. ഇതുവഴി പുതിയ ഉന്മേഷം നമുക്കുണ്ടാവും. നമ്മുടെ ജീവിതം കൂടുതല്‍ അനുഗ്രഹിക്കപ്പെടും. ദൈവത്തിലുള്ള ആശ്രയത്വം കൊണ്ട് നമ്മുടെ ജീവിതം നവീകരിക്കപ്പെടും.

യുവാക്കള്‍ പോലും തളരുകുയം ക്ഷീണിക്കുകയും ചെയ്‌തേക്കാം. ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം. എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തിപ്രാപിക്കും. അവര്‍ കഴുകന്മാരെപോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാല്‍ തളരുകയുമില്ല.( ഏശയ്യ 40: 30-31)

ഞങ്ങള്‍ ഭഗ്നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു
( 2 കൊറീ 4-16)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.