മുഖ്യദൂതനായ വിശുദ്ധ മിഖായേലിനെക്കുറിച്ച് നാംകേട്ടിട്ടുണ്ട്. എന്നാല്‍ മുഖ്യദൂതനായ യൂറിയലിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവില്ല. കാരണം അപ്പോക്രിഫ ഗ്രന്ഥത്തിലാണ് യൂറിയലിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. അപ്പോക്രിഫ പുസ്തകം കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ല. കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് യൂറിയലിനോട് പ്രാര്‍ത്ഥിക്കുന്നതും സഭ പ്രോത്സാഹിപ്പിക്കുന്നില്ല.
വിശുദ്ധ ഗ്രന്ഥത്തില്‍ ഇല്ലാത്ത മാലാഖമാരോടും അരൂപികളോടും പ്രാര്‍ത്ഥിക്കുന്നതും അവരുടെ മാധ്യസ്ഥം തേടുന്നതും ഇന്നത്തെ കാലത്തില്‍ അപകടകരമായ പ്രവണതയാണെന്ന് ചില ആത്മീയപിതാക്കന്മാരും ധ്യാനഗുരുക്കന്മാരും ചൂണ്ടികാണിക്കുന്നുണ്ട്.
മിഖായേല്‍, റഫായേല്‍, ഗബ്രിയേല്‍ എന്നീ മുഖ്യദൂതരോടാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. തിന്മ അത്യധികം പ്രസരിച്ചിരുന്ന ഒരു കാലത്താണ് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ മുഖ്യദൂതനായ മിഖായേലിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചത്. അതുകൊണ്ട് തിന്മയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നമുക്ക് മിഖായേല്‍ മാലാഖയുടെ മാധ്യസ്ഥം തേടാം.