അന്ത്യദിനങ്ങള്‍ ധന്യമായിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?

നമുക്കെല്ലാവര്‍ക്കും ഒരു മരണമുണ്ട്. അതെന്ന് ,എപ്പോള്‍, എങ്ങനെയെന്ന് മാത്രമേ നമുക്കറിയാത്തതായുളളൂ. ശാന്തവും സ്വസ്ഥവുമായ അന്ത്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ മരണത്തിന് മുമ്പില്‍ നാം പരിഭ്രമിക്കരുത്. ഇഹലോകത്തിന് അപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ചുള്ള ചിന്തയും ദൈവസ്‌നേഹവുമാണ് ഇതിനുള്ളപോംവഴി. അന്ത്യദിനങ്ങള്‍ ധന്യമായിരിക്കാന്‍ നാം എന്താണ് ചെയ്യേണ്ടതെന്ന് വിശുദ്ധഗ്രന്ഥം വ്യക്തമായ നിര്‍ദ്ദേശം നല്കുന്നുണ്ട്.

അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നുനില്ക്കുക നിന്‌റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും.( പ്രഭാ 2:3)

ഈശ്വരചിന്ത മാത്രമാണ് ലോകത്തില്‍ മനുഷ്യര്‍ക്ക് സമാധാനം നല്കുകയുള്ളൂവെന്ന് ഒരു ഗാനത്തിലെ വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ ലോകത്തില്‍ ജീവിക്കുമ്പോഴും ദൈവത്തോട് ചേര്‍ന്നുജീവിക്കുക. അവിടുത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുക.പണവും പ്രതാപവും ജോലിയും പദവികളുമൊന്നും ദൈവത്തില്‍ നിന്ന് നമ്മെ അകറ്റാതിരിക്കട്ടെ. അപ്പോള്‍ നമ്മുടെ അന്ത്യദിനങ്ങള്‍ ധന്യമാകും. എല്ലാ മനുഷ്യരെയും പിടികൂടുന്ന മരണം നമുക്ക് ശാന്തമായ അനുഭവവുമായിരിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.