കുടുംബങ്ങളെ എല്ലാവിധ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ, മുഖ്യദൂതന്മാരോട് പ്രാര്‍ത്ഥിച്ചാല്‍ മതി

നമ്മുടെ ജീവിതത്തിന്റെ സംരക്ഷണത്തിന് വേണ്ടി ദൈവം സൃഷ്ടിച്ചവരാണ് മാലാഖമാര്‍. നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് അവരെ കാണാന്‍ കഴിയില്ലെങ്കിലും അവര്‍ നമ്മുടെ ചുറ്റിനുമുണ്ട്. എല്ലാവിധ ആപത്തുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ നിയുക്തരായവരാണ് മാലാഖമാര്‍.

നമ്മുടെ കുടുംബത്തിന്റെ സുരക്ഷയ്ക്കുവേണ്ടി മുഖ്യദൂതന്മാരോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുന്നത് ഏറെ നല്ലതാണ്. ആത്മീയവും ശാരീരികവുമായ എല്ലാവിധ അപകടങ്ങളില്‍ നിന്നും മാലാഖമാര്‍ നമ്മുടെ കുടുംബങ്ങളെ രക്ഷിക്കും.

മുഖ്യദൂതന്മാരായ മാലാഖമാര്‍ ഗബ്രിയേല്‍, മിഖായേല്‍, റഫായേല്‍ എന്നിവരാണെന്ന് നമുക്കറിയാം. അതുകൊണ്ട് മുഖ്യദൂതന്മാരായ ഇവരോട് നമുക്ക് കുടുംബത്തിന് വേണ്ടി മാധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കാം. നമ്മെയും നമ്മുടെ കുടുംബങ്ങളെയും മുഖ്യദൂതന്മാര്‍ കാത്തുരക്ഷിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.