ഭൂതോച്ചാടകന്‍ എന്ന് പറഞ്ഞാല്‍ എന്താണ്?

ഭൂതോച്ചാടകന്‍, ഭൂതോച്ചാടനം ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍പലരുടെയും മനസ്സിലേക്ക് കടന്നുവരുന്നത് ചിലസിനിമകളിലെ ചിത്രീകരണങ്ങളും പിശാച് പിടുത്തക്കാരായ വൈദികരെയുമാണ്.

ഭൂതോച്ചാടകരായ വൈദികരെക്കുറിച്ചു ഇങ്ങനെ പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍പരക്കുമ്പോള്‍ യഥാര്‍ത്ഥത്തിലുള്ള ഭൂതോച്ചാടകര്‍ ആരാണ് എന്നതിനെക്കുറിച്ച് വ്യക്തമായധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സാത്താനെ വേട്ടയാടുന്നവരെക്കാള്‍ ഭൂതോച്ചാടകരെക്കുറിച്ച് പറയാന്‍ കഴിയുന്ന വിശദീകരണം മറ്റൊന്നാണ്.. സാത്താന്റെ സ്വാധീനസാധ്യതയെക്കുറിച്ച് പഠനം നടത്തുന്നവരാണ് ഇവര്‍.

മെത്രാന്മാരാണ് ഒരുവൈദികനെ ഭൂതോച്ചാടനത്തിനായിനിയോഗിക്കുന്നത്,എങ്കിലും എല്ലാ രൂപതയിലും ഔദ്യോഗികമായ ഭൂതോച്ചാടകര്‍ ഉണ്ടായിരിക്കണമെന്നില്ല.

സാത്താന്‍ ബാധ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ് മാനസികരോഗം ചിലപ്പോള്‍ സാത്താന്‍ബാധയായി തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ മതിയായപഠനവും ഗവേഷണവും വേണ്ടിവരുന്നത്. സാത്താന്‍ ബാധയുള്ള വ്യക്തികളെ നേരില്‍ കാണുകയും സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ചെയ്തുകൊണ്ട് ദൈവത്തിന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ് ഭൂതോച്ചാടകരായവൈദികര്‍.

സാത്താനെ വ്യക്തികളില്‍ നിന്ന്പുറത്താക്കാന്‍ ഇവര്‍ക്ക് സാധിക്കുകയും ചെയ്യും വൈദികന്റെ കഴിവുകൊണ്ടല്ല ദൈവികശക്തികൊണ്ടാണ് അവര്‍ക്ക് ഇപ്രകാരം ചെയ്യാന്‍ സാധിക്കുന്നത്. വിശുദ്ധമായ ജീവിതം നയിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ഒരു വൈദികനായിത്തീരാന്‍ കഴിയൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.