കത്തോലിക്കാസഭയുടെ സമ്പാദ്യങ്ങളെക്കുറിച്ച് അറിയാമോ?

കത്തോലിക്കാസഭയുടെ സമ്പാദ്യങ്ങളോ? അറിയാം, വലിയ പള്ളികള്‍,സ്ഥാപനങ്ങള്‍,.. ഇങ്ങനെയാണോ നിങ്ങളുടെ മറുപടി? എങ്കില്‍ അതല്ല യഥാര്‍ത്ഥ മറുപടി. കത്തോലിക്കാസഭയ്ക്ക് പ്രധാനമായും പത്തു തരം സമ്പാദ്യങ്ങളാണ് ഉളളത്. അല്ലെങ്കില്‍ പത്തുനാഴികക്കല്ലുകള്‍. അതിന്മേലാണ് സഭ ഇന്ന് വിജയകിരീടം ചൂടി നില്ക്കുന്നത്. ഏതൊക്കെയാണ് ഈ നാഴികക്കല്ലുകള്‍ എന്നല്ലേ പറയാം.
1 വിശുദ്ധ ഗ്രന്ഥം, 2 ദിവ്യകാരുണ്യം 3 വിശുദ്ധ കുര്‍ബാന 4 കൂദാശകള്‍1, 5 അപ്പസ്‌തോലിക പാരമ്പര്യം 6 വിശുദ്ധര്‍ 7 തിരുനാളുകളും ക്രിസ്തുമസ്- ഈസ്റ്റര്‍ ആഘോഷങ്ങളും 8 പ്രാര്‍ത്ഥനകള്‍ 9 കാരുണ്യപ്രവൃത്തികള്‍, 10 മാര്‍പാപ്പ
ഈ അടിസ്ഥാനത്തിന്മേലാണ് സഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. അതുതന്നെയാണ് സഭയുടെ മഹത്വത്തിന് കാരണവും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.