പിശാചിന്റെ തന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മാതാവിനോട് പ്രാര്‍ത്ഥിക്കാം

ഓ സ്‌നേഹസമ്പൂര്‍ണ്ണയായ കന്യകാമറിയമേ,ദൈവമാതാവേ സ്വര്‍ഗ്ഗരാജ്ഞീ, ഭൂലോകനാഥേ, നീ വിശുദ്ധന്മാരുടെ ആനന്ദമാകുന്നു. നീ പാപികളുടെ രക്ഷാനികേതനമാകുന്നു.ഹൃദയതാപം നിറഞ്ഞ ഞങ്ങളുടെ അപേക്ഷകള്‍ നീ കേള്‍ക്കുക. ഞങ്ങളുടെ ഹൃദയാഭിലാഷങ്ങളെല്ലാം നീ സദയം അനുവദിച്ചുതരിക.

ദരിദ്രരെയും ബലഹീനരെയും സഹായിക്കാന്‍ വരിക. നിരാശയില്‍ വിഷാദിക്കുന്നവരെ ധൈര്യപ്പെടുത്തുക. നിന്റെ വാത്സല്യമക്കളെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുക.
പിശാചിന്റെ തന്ത്രങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുക.

നിന്റെ സന്നിധിയിലേക്കും നീ അനുഭവിക്കുന്ന നിത്യഭാഗ്യത്തിലേക്കും ഞങ്ങളെയും നയിക്കുക. അവിടെ സകല മാലാഖമാരോടും പുണ്യവാന്മാരോടും നിന്റെ ദിവ്യപുത്രനോടുമൊപ്പം സകലകാലം നീ വാഴുക. ആമ്മേന്‍.
( മരിയാനുകരണം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.