ദുര്‍വിചാരങ്ങളെ എതിരിടാന്‍ പ്രാര്‍ത്ഥന

എന്റെ കര്‍ത്താവായ ദൈവമേ, എന്നില്‍ നിന്ന് അകന്നുപോകരുതേ. എന്റെ ദൈവമേ എന്നെ സഹായിക്കാന്‍ കൃപയുണ്ടാകണമേ. എന്തുകൊണ്ടെന്നാല്‍ വിവിധ ദുര്‍വിചാരങ്ങള്‍ എന്നില്‍ പൊന്തിവരുന്നു. ഉല്‍ക്കടമായ ഭയം എന്റെ ആത്മാവിനെ മര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു. ക്ഷതപ്പെടാതെ ഞാനെങ്ങനെ കടന്നുപോരും? അവയെ ഞാനെങ്ങനെ തകര്‍ത്തുകളയും? കര്‍ത്താവേ അങ്ങ് അരുള്‍ ചെയ്താലും സകല ദുര്‍വിചാരങ്ങളും അങ്ങയുടെ മുമ്പില്‍ നിന്ന് ഓടിപ്പോകുമല്ലോ? സകല അനര്‍ത്ഥങ്ങളിലും അങ്ങേ അഭയം പ്രാപിച്ച് അങ്ങില്‍ വിശ്വാസം സമര്‍പ്പിച്ച്, അങ്ങയോടു ഹൃദയപൂര്‍വ്വം അപേക്ഷിക്കുന്നതും അങ്ങയുടെ ആശ്വാസം ക്ഷമാപൂര്‍വ്വം പ്രതീക്ഷിച്ചിരിക്കുന്നതുമാണ് എന്റെ ആശയും ഏകാവലംബവും. കര്‍ത്താവേ ദുര്‍വിചാരങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.