അഭിവൃദ്ധി പ്രാപിക്കാനും വിജയം വരിക്കാനും നാം എന്താണ് ചെയ്യേണ്ടത്?

ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കുക, വിജയം വരിക്കുക.. ഇതൊക്കെ എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. പലരും അതിന് വേണ്ടിയാണ് അദ്ധ്വാനിക്കുന്നതും ശ്രമിക്കുന്നതും. പക്ഷേ ചിലരൊക്കെ എന്തുമാത്രം അദ്ധ്വാനിച്ചാലും അതുകൊണ്ട് നേട്ടമുണ്ടാകുന്നില്ല. എന്നാല്‍ ജോഷ്വായുടെ പുസ്തകം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ദിശാബോധം നല്കുന്നുണ്ട്. പ്രസ്തുത പുസ്തകത്തിന്റെ ഒന്നാം അധ്യായം എട്ടാം വാക്യം ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.( ജോഷ്വാ 1:8)

തുടര്‍ന്നുള്ള വചനം ഇപ്രകാരമാണ രേഖപ്പെടുത്തിയിരിക്കുന്നത്. ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.( ജോഷ്വാ 1: 9)

ഈ വചനത്തില്‍ വിശ്വസിച്ച് നമുക്ക് മുന്നോട്ടുപോകാം. ദൈവം നമ്മെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.