മോശം ചിന്തകള്‍ക്ക് എന്താണ് കാരണം?

മോശം ചിന്തകളിലൂടെ കടന്നുപോകാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ഇല്ല എന്നുതന്നെയാണ് ഏറ്റവും സത്യസന്ധമായ മറുപടി. ഓരോ പ്രായത്തിലും ഓരോ അവസ്ഥകളിലും ഓരോ സാഹചര്യങ്ങളിലും മോശം ചിന്തകളിലൂടെ നാം കടന്നുപോയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഒരിക്കല്‍പോലും നാം ചിന്തിച്ചിട്ടില്ല എന്തുകൊണ്ടാണ് മോശംചിന്തകള്‍ കൂടുകൂട്ടുന്നത് എന്ന്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ യേശു ശിമയോന്‍ പത്രോസിനോട്് പറയുന്ന വാക്കുകള്‍ ഇതിനുള്ള മറുപടിയാണ്.

തിന്മയിലേക്ക് നോക്കിയിരുന്നാല്‍ നിനക്കും മോശമായ ചിന്തകളുണ്ടാകും.
മോശം കാര്യങ്ങളിലേക്ക് അല്ലെങ്കില്‍ ആത്മാവിന് വിരുദ്ധമായകാര്യങ്ങളിലേക്കാണ് നമ്മുടെ നോട്ടമെത്തുന്നതെങ്കില്‍ തീര്‍ച്ചയായും നമ്മുടെചിന്തകളില്‍ മാലിന്യം കലരും.

അതുകൊണ്ട് നമുക്കെന്താണോ ബലഹീനതയായിട്ടുള്ളത്, എന്താണോ നമ്മുടെ ചാപല്യം അത്തരം കാര്യങ്ങളിലേക്ക്,വസ്തുക്കളിലേക്ക്,വ്യക്തികളിലേക്ക്,കാഴ്ചകളിലേക്ക് നോക്കാതിരിക്കുക. അപ്പോള്‍ മോശം ചിന്തകളില്‍ നിന്ന് നമുക്ക് മോചനം പ്രാപിക്കാനാവും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.