പള്ളിയില്‍ പോകുന്നതും കുര്‍ബാന സ്വീകരിക്കുന്നതും എന്തിനാണ്? ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

നിത്യജീവന് വേണ്ടി യേശുവിനെ അന്വേഷിക്കുന്ന ആളാണോ ഞാന്‍? സത്യംപ റഞ്ഞാല്‍ ഞാന്‍ യേശുവിനെ അന്വേഷിക്കുന്നത് എന്തിനാണ്? സത്യംപറഞ്ഞാല്‍ ഞാന്‍ പളളിയില്‍ പോകുന്നതും കുര്‍ബാന സ്വീകരിക്കുന്നതും എന്തിനാണ്? ഞാന്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നത് എന്തിനാണ്? എനിക്ക് നിത്യജീവന്‍കിട്ടും, ഈ പ്രത്യാശയിലാണോ.. ഈ പ്രത്യാശ ഉണ്ടോ..

ഈ പ്രത്യാശ ഇല്ലെങ്കില്‍ പ്രശ്‌നം വരുന്നത് എങ്ങനെയാണെന്ന് അറിയാമോ.. ഞാന്‍ ഒരു അക്രൈസ്തവനോട് സുവിശേഷം പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു നീ യേശുക്രിസ്തുവില്‍ വിശ്വസിക്കണം. നിന്റെ രോഗം മാറും. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആ വ്യക്തിക്ക് കൊറോണ വന്നു. പോയില്ലേ അവന്റെ വിശ്വാസം..?

എന്നാല്‍ നിത്യജീവന് വേണ്ടിയുള്ളവിശ്വാസമാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍ ഈ ലോകത്തിലെ ഒരു സഹനത്തിനും നിങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. എന്തു സഹനം വന്നാലും അവിടെയും നിങ്ങള്‍ പറയും ഞങ്ങള്‍ യേശുവിന്റെ കൂടെയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.