മാമ്മോദീസായിലൂടെ ലഭിക്കുന്ന ആത്മീയ നന്മകളെക്കുറിച്ച് അറിയാമോ?

മാമ്മോദീസാ സ്വീകരിച്ചിട്ടുള്ളവരും അടുത്ത തലമുറയെ മാമ്മോദീസാ മുക്കിയിട്ടുളളവരുമാണ് നമ്മള്‍. എന്നാല്‍ മാമ്മോദീസായിലൂടെ നാം നേടിയെടുക്കുന്ന ആത്മീയ നന്മകളെക്കുറിച്ച് നമ്മളില്‍ എത്രപേര്‍ക്കറിയാം?

കൃപകളിലൂടെ നാം ശുദ്ധീകരിക്കപ്പെടുകയാണ് മാമ്മോദീസായിലൂടെ ചെയ്യപ്പെടുന്നത്. ജന്മപാപം ക്ഷമിക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസം, പ്രത്യാശ, ഉപവി എന്നീ പുണ്യങ്ങള്‍ നാം സ്വീകരിക്കുന്നത് മാമ്മോദീസായിലൂടെയാണ്.

പരിശുദ്ധാത്മാവ് നല്കുന്ന ഈ ദാനങ്ങള്‍ക്ക് പുറമെ മറ്റ് ദൈവികപുണ്യങ്ങളും സ്വീകരിക്കാന്‍ നാം മാമ്മോദീസായിലൂടെ അര്‍ഹരാകുന്നു. കൗദാശികമായ കൃപകളെ നാം മാമ്മോദീസായിലൂടെ സ്വീകരിക്കുന്നു.

ദൈവത്തെ വിശ്വസിക്കാനും സ്‌നേഹിക്കാനും അവിടുത്തേക്ക് വേണ്ടി കാത്തിരിക്കാനുമുളള കൃപ നമുക്ക് സ്വന്തമാകുന്നു. സഭാശരീരത്തിലെ അംഗമായി തീരുന്നത് മാമ്മോദീസായിലൂടെയാണ്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.