സുവിശേഷത്തോട് ശ്രദ്ധയും സ്‌നേഹവും തോന്നണോ… ഈ ബൈബിള്‍ വാക്യങ്ങള്‍ ഓര്‍മ്മിച്ചാല്‍ മതി

വിശുദ്ധ കുര്‍ബാനയിലെ ഒരു പ്രധാന ഭാഗമാണ് സുവിശേഷവായന. എന്നാല്‍ സുവിശേഷവായനയുടെ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യം പലര്‍ക്കുമുണ്ട്. ഒന്നാമതായി ചെറുപ്പം മുതല്‍ കേട്ടുവളരുന്ന ഭാഗങ്ങളാണ് സുവിശേഷത്തില്‍ വായിക്കുന്നതു എന്നതുകൊണ്ടാവാം ശ്രദ്ധ പാളിപ്പോകുന്നത്.

ഇത് ഞാന്‍കേട്ടിട്ടുണ്ടല്ലോ, ഇതെനിക്ക് അറിയാവുന്നതാണല്ലോ എന്ന മട്ട്. മറ്റ് ചിലപ്പോള്‍ സുവിശേഷം കേള്‍ക്കുന്നതിലുള്ള വിമുഖതയാവാം. വചനം കേള്‍ക്കുന്നതില്‍ നിന്ന് നമ്മെ അകറ്റാനുള്ള സാത്താന്റെ തന്ത്രമാണ് ഇവിടെ വിജയിക്കുന്നത്. വചനത്തിലൂടെ ദൈവമാണ് നമ്മോട് സംസാരിക്കുന്നത്. ആ വചനം കേള്‍ക്കേണ്ടവരാണ് നാം.

അതുകൊണ്ട് വചനത്തോട് വിമുഖത തോന്നുന്ന സന്ദര്‍ഭങ്ങളില്‍ നാം സ്വയം ഏറ്റുപറയേണ്ട ഒരു ബൈബിള്‍ വാക്യമുണ്ട്. 1 സാമുവല്‍ 3:11 ലേതാണ് അത്.
അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു.

ഈ തിരുവചനഭാഗം ഏറ്റുപറഞ്ഞുകൊണ്ടായിരിക്കട്ടെ ഇനിയുള്ള നമ്മുടെ വചനശ്രവണങ്ങള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.