ദുഷ്ടമാര്‍ഗ്ഗവും അധര്‍മ്മ ചിന്താഗതിയും ഉപേക്ഷിക്കുമ്പോള്‍ സംഭവിക്കുന്നത്…

ദു്ഷ്ടത പെരുകിക്കൊണ്ടിരിക്കുന്ന ലോകമാണ് ഇത്. അധര്‍മ്മം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദുഷ്ടനും അധര്‍മ്മിക്കും ദൈവകരുണ സ്വന്തമാക്കാനാവില്ല.

പക്ഷേ ദുഷ്ടന്‍ തന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിയുകയും അധര്‍മ്മി തന്റെ ചിന്താഗതികള്‍ ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ കരുണ അവരിലേക്കും ഒഴുകും.ഏശയ്യ 55:7 ഇക്കാര്യമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ദുഷ്ടന്‍ തന്റെ മാര്‍ഗ്ഗവും അധര്‍മ്മി തന്റെചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്ക് തിരിയട്ടെ. നമ്മുടെ ദൈവത്തിങ്കലേക്ക് തിരിയട്ടെ. അവിടുന്ന് ഉദാരമായിക്ഷമിക്കും.

തന്റെ അടുക്കലേക്ക് വരുന്നവരെ ദൈവം സ്വീകരിക്കും. പക്ഷേ ദുഷ്ടനൊരിക്കലും അവിടുത്തെ സമീപിക്കാനാവില്ല. അധര്‍മ്മിക്ക് അവിടുത്തെ അടുക്കലെത്താനുമാവില്ല. അതുകൊണ്ട് ദുഷ്ടത അവസാനിപ്പിക്കണം. അധര്‍മ്മം ഇല്ലാതാകണം. അപ്പോള്‍ നമുക്ക് ദൈവത്തിലേക്ക് അടുക്കാന്‍ കഴിയും. നമ്മോട് അവിടുന്ന് അളവറ്റ കൃപ കാണിക്കുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.