വിശ്വാസമെന്നത് ദൈവഷ്ടത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കലാണ്, യേശുവിന്റെ ഈ വാക്കുകള്‍ കേള്‍ക്കാതെ പോകരുതേ…

നാം എല്ലാവരും വിശ്വാസികളാണ്. വിശ്വാസമുണ്ട് എന്ന് പലകാര്യങ്ങളിലും അവസരങ്ങളിലും ഏറ്റുപറയുന്നവരുമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം വിശ്വാസികളാണോ? എന്താണ് യഥാര്‍ത്ഥ വിശ്വാസം? യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ യേശുവിന്റെവാക്കുകള്‍ ഇപ്രകാരമാണ്.

നിങ്ങള്‍ എന്റെ കരങ്ങളില്‍ സുരക്ഷിതനാണെന്ന്,പിതാവിനോടുകൂടി സംരക്ഷിതരാണെന്ന് പരിശുദ്ധാത്മാവിനാല്‍ സംരക്ഷിതരാണെന്ന് യാതൊരു തടസവും കൂടാതെ സ്വീകരിച്ച് അംഗീകരിക്കുന്നതാണ് വിശ്വാസം. വിശ്വാസമെന്നത് പൂര്‍ണ്ണമായും ദൈവേഷ്ടത്തിന് വിട്ടുകൊടുക്കലാണ്. അവിടെ വരാന്‍പോകുന്ന അപകടത്തെക്കുറിച്ച് വിചാരമില്ല. എന്തെന്നാല്‍ നീ വിശ്വസിക്കുമ്പോള്‍ നിന്റെ ഹൃദയത്തില്‍ നിനക്കറിയാം ദൈവം നിന്നെ സംരക്ഷിച്ചുകൊള്ളുമെന്ന്..

ഇനി നമുക്ക് നമ്മുടെ വിശ്വാസജീവിതത്തെ അപഗ്രഥിച്ചുനോക്കാം.ഞാന്‍ ശരിക്കും വിശ്വാസിയാണോ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.