വിന്‍സി അലോഷ്യസിന് റാണി മരിയയായി അഭിനയിക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടായിരുന്നു: കൃപാസനം ജോസഫച്ചന്‍

നടി വിന്‍സി അലോഷ്യസിന് വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണിമരിയയായി അഭിനയിക്കാന്‍ കഴിയുമോയെന്ന് തുടക്കത്തില്‍ താന്‍ സംശയിച്ചിരുന്നതായി കൃപാസനം ജോസഫച്ചന്‍. ഫേസ് ഓഫ് ദ ഫേസ് ലെസ് എന്ന സിനിമ കണ്ടതിന് ശേഷമായിരുന്നു അച്ചന്റെ പ്രതികരണം. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് സംവിധായകന്‍ വിന്‍സി അലോഷ്യസായിരിക്കും റാണി മരിയയായി അഭിനയിക്കുക എന്ന് അറിയിച്ചപ്പോള്‍ ഞാന്‍ സംശയിച്ചിരുന്നു. വിന്‍സിക്ക് ഈ റോള്‍ ചെയ്യാന്‍ പറ്റുമോ? നായികാനായകനിലെ വിന്‍സിയുടെ ചില രംഗങ്ങള്‍കണ്ടതായിരുന്നു ഇതിന് കാരണം. ലാസ്യഭാവമായിരുന്നു വിന്‍സി അതില്‍ അഭിനയിച്ചിരുന്നത്.

പക്ഷേ സിനിമകണ്ടപ്പോള്‍ തന്റെ കാഴ്ചപ്പാട് തെറ്റായിരുന്നുവെന്ന് മനസ്സിലായി. ലാസ്യത്തില്‍ നിന്ന് കരുണയിലേക്ക് വിന്‍സി പകര്‍ന്നാടിയിരിക്കുന്നു. ഈ സിനിമയെക്കുറിച്ച് മറ്റുള്ളവരോട് പറയണമെന്നും റിവ്യൂ ചെയ്യണമെന്നും ജോസഫച്ചന്‍ വീഡിയോയില്‍ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.