രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്‍ 14 ന്

ബർമിംങ്‌ഹാം: ഫാ.സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്‍ 14 ന് നടക്കും. കൺവെൻഷനിൽ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി പങ്കെടുക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ നിരവധിപേർ  പങ്കെടുക്കുന്ന ഈ‌ കൺവെൻഷനിൽ ഇത്തവണ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ഷാജി ജോർജ് ,ബ്രദർ ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ   എന്നിവർ  വിവിധ ശുശ്രൂഷകൾ നയിക്കും.

കമ്പ്യൂട്ടർ , മൊബൈൽ ഫോൺ , വീഡിയോ ഗെയിം എന്നിവയ്ക്ക് അടിമപ്പെട്ട ഇളം മനസ്സുകളെ സ്നേഹം , ദയ , കാരുണ്യം , ക്ഷമ , തുടങ്ങിയ സദ്ഗുണങ്ങളുടെ വഴിയേ സഞ്ചരിച്ച്‌ യേശുക്രിസ്തുവാകുന്ന നിത്യ ജീവന്റെ ലഹരിക്കടിമപ്പെടാൻ ” ബിൽഡ് ദ ചർച്ച് ” എന്ന ആപ്തവാക്യവുമായി സെഹിയോൻ യൂറോപ്പ് പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ ഇവാഞ്ചലിസ്റ്റ് എന്ന ത്രൈമാസികയുടെ പുതിയലക്കം ഇത്തവണ കൂടുതൽ പുതുമയിലും മേന്മയിലും കൺവെൻഷനിൽ ലഭ്യമാണ് .

കുട്ടികൾക്ക് കൊടുക്കാവുന്ന ഒരു നല്ല സമ്മാനമായിട്ടാണ് ഇത്തവണ ലിറ്റിൽ ഇവാഞ്ചലിസ്റ്റിനെ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസികയും  ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും .

അഡ്രസ്സ് : 
ബഥേൽ കൺവെൻഷൻ സെന്റർ 
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ 

‭+44 7506 810177‬അനീഷ്.07760254700
            ബിജുമോൻ മാത്യു ‭07515 368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,    ബിജു എബ്രഹാം ‭07859 890267‬ ജോബി ഫ്രാൻസിസ് ‭07588 809478‬.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.