അനേകനാളുകളായി പ്രാര്‍ത്ഥിച്ചിട്ടും ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലേ എങ്കില്‍ ഈ തിരുവചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാമോ?

പലരുടെയും സങ്കടവും പരാതിയുമായി മുകളില്‍ തലക്കെട്ടായി കൊടുത്തിരിക്കുന്നത്. എത്രയോവര്‍ഷമായി പ്രാര്‍ത്ഥിക്കുന്നു, എന്നിട്ടും ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. ദൈവം ഉത്തരം നല്കുന്നില്ല. ഇങ്ങനെ പറയാത്തവരായി ആരും തന്നെയുണ്ടാവില്ല. എന്നാല്‍ ഇങ്ങനെ പരാതിപ്പെടുന്നവര്‍ വചനം അവകാശമാക്കി പ്രാര്‍ത്ഥിച്ചുതുടങ്ങുമ്പോള്‍ അവരുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റം ഉണ്ടാവും.അനുഭവസ്ഥര്‍ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്. താഴെ പറയുന്ന വചനഭാഗങ്ങള്‍ ഏറ്റുപറഞ്ഞ്, അവകാശമായി കണ്ട് , പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കുക തന്നെ ചെയ്യും.
ഈ വചനഭാഗങ്ങള്‍ വ്യക്തിപരമായി സ്വന്തമാക്കി നമുക്ക് പ്രാര്‍ത്ഥിക്കാം, ഇതിനോട് ചേര്‍ത്ത് നമ്മുടെ ഉദ്ദിഷ്ടകാര്യങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുകയും ചെയ്യാം.

നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനില്‍ മഹത്വപ്പെടാന്‍ വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.( യോഹ 14:13)

എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും( യോഹ 14:14)

നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്ക് നല്കും.( യോഹ 15:16)

ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്ക ലഭിക്കും.( യോഹ 16:24)

കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷ പ്രാപിക്കും.( അപ്പ. പ്രവ. 2: 21)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.