ദൈവഹിതം അമൂല്യമായ നിധി: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവഹിതം അമൂല്യമായ നിധിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവഹിതം തിരിച്ചറിഞ്ഞ് ദൈവത്തോട് ചേര്‍ന്ന് ജീവിക്കുക. മെഡ്ജുഗോറിയായില്‍ നടക്കുന്ന യുവജനസമ്മേളനത്തിലേക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

രക്തബന്ധത്തെക്കാള്‍ ഉയര്‍ന്ന ഒരു ബന്ധം ദൈവവുമായി സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദൈവഹിതം അമൂല്യമായ ഒരു നിധിയായതിനാലാണ്പരിശുദ്ധ അമ്മ ദൈവപുത്രന്റെ അമ്മയാകാനുള്ള വിളി സ്വീകരിക്കുന്ന നിമിഷംതന്നെ ദൈവത്തിന്റെ ദാസിയായിതന്നെതന്നെ മാറ്റിയത്. ദൈവത്തിന് തന്റെ സൃഷ്ടികളായ നിങ്ങള്‍ ഓരോരുത്തരും പ്രിയപ്പെട്ടവരും അമൂല്യരുമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.