അസാധ്യമായ കാര്യങ്ങള്‍ സാധിക്കാനുണ്ടോ വചനങ്ങൾ പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

മനുഷ്യര്‍ക്ക് അസാധ്യമായ പലകാര്യങ്ങളും ദൈവത്തിന് സാധ്യമായവയാണ്. അതുകൊണ്ട് നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും ദൈവത്തിന്റെ കൈയിലേക്ക് സമര്‍പ്പിക്കുക. എന്നാല്‍ അങ്ങനെ സമര്‍പ്പിക്കുമ്പോള്‍ നാം ദൈവവചനത്തെ കൂട്ടുപിടിക്കണം.

ദൈവവചനത്തിന്റെ ശക്തിയാല്‍ നാം ചോദിക്കുമ്പോള്‍ ദൈവത്തിന് അത് നിഷേധിക്കാനാവില്ല. കാരണം ദൈവം തന്നെയാണ് അക്കാര്യങ്ങള്‍ നമ്മോട് പറഞ്ഞിരിക്കുന്നത് എന്നതു തന്നെ. അതിനാല്‍ അസാധ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി നമുക്ക് വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കാം. അതിനായി ചില വചനങ്ങള്‍ നമുക്ക് ഏറ്റുപറയാം.

ഞാന്‍ സകലമ ര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ( ജെറമിയ 32;27) ഈ വചനത്തിന്റെ ശക്തിയാല്‍ ഞാന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രശ്‌നത്തെ( നിയോഗം പറയുക) അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. എനിക്ക് ഈ വിഷയത്തില്‍ പരിഹാരം കല്പിച്ചുതരണമേയെന്ന് അപേക്ഷിക്കുന്നു.

മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ലൂക്ക 18:27)


എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്കും.ന ിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും,( ജെറമിയ 33;3

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും
ഫില 4:13

എന്റെ ദൈവമേ എന്നെ എന്നും ഓര്‍മ്മിക്കണമേ( നെഹ 13:31)


കര്‍ത്താവില്‍ ആനന്ദിക്കുക അവിടുന്ന് നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.( സങ്കീ 37/4)

ഈ വചനങ്ങള്‍ ഹൃദിസ്ഥമാക്കി നമുക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ യാചനകള്‍ സമര്‍പ്പിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.