സുവിശേഷകന്മാര്‍ മറിയത്തെ വിളിക്കുന്ന പേരുകള്‍ ഏതൊക്കെയാണെന്നറിയാമോ?

മത്തായി സുവിശേഷകന്‍ പരിശുദ്ധ അമ്മയെ വിശേഷിപ്പിക്കുന്നതുപോലെയല്ല ലൂക്കാ സുവിശേഷകന്‍ വിശേഷിപ്പിക്കുന്നത്. ഇതില്‍ ന ിന്നും വ്യത്യസ്തമാണ് യോഹന്നാന്‍ സുവിശേഷകന്റെ വിശേഷണം. എന്നാല്‍ ഇതേക്കുറിച്ച് നമ്മളില്‍ പലരും അത്ര ബോധവാന്മാരല്ല.

ഇതാ നോക്കൂ സുവിശേഷകന്മാര്‍ മറിയത്തെ വിളിക്കുന്ന വ്യത്യസ്തമായ സംബോധനകള്‍.

ക്രിസ്തുവിന്റെ അമ്മ എന്നാണ് മത്തായി സുവിശേഷകന്‍ മറിയത്തെ വിളിക്കുന്നത്. ലൂക്കാ വിളിക്കുന്നത് കര്‍ത്താവിന്റെ അമ്മ എന്നാണ്. യോഹന്നാന്‍ മറിയത്തെപേരു വിളിക്കുന്നില്ല. യേശുവിന്റെഅമ്മ എന്നാണ് അപ്പസ്‌തോലന്‍ പറയുന്നത്. പരിശുദ്ധ അമ്മയുടെ പേര് ആദ്യം രേഖപ്പെടുത്തിയത് മര്‍ക്കോസാണ്.

എന്നാല്‍ മറിയത്തിന്റെ വിശദമായ ചിത്രം തരുന്നത് ലൂക്കാ സുവിശേഷകനാണ്. ഈശോയുടെ ജനനത്തിലെന്നതുപോലെ സഭയുടെ ജനനത്തിലും മറിയത്തിന് പങ്കുണ്ടെന്നും ലൂക്കാ പറഞ്ഞുവച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.