ബൈബിളിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ദര്‍ശനത്തില്‍ മാതാവ് കരഞ്ഞത് എന്തുകൊണ്ട്?

മെഡ്ജുഗോറിയായില്‍ മാതാവ് നല്കിയ ദര്‍ശനത്തിലാണ് മാതാവ് ഇപ്രകാരം കരഞ്ഞത്. സാധാരണയായി മാതാവ് ദര്‍ശനങ്ങളില്‍ സന്തോഷവതിയാണ്. പക്ഷേ ഇവിടെ ബൈബിളിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മാതാവ് കരയുകയായിരുന്നുവത്രെ. അതിനുള്ള കാരണമായി മാതാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

നിങ്ങള്‍ വിശുദ്ധഗ്രന്ഥത്തെ വിസ്മരിച്ചിരിക്കുന്നു. അതിന് തുല്യമായിമറ്റൊരു ഗ്രന്ഥമില്ല. അതു പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ എഴുതപ്പെട്ടതാണ്. അതുപ്രത്യേകമായി സൂക്ഷിച്ചുവച്ച് ഇടക്കിടെ വായിക്കണം. കുടുംബപ്രാര്‍ത്ഥനയ്ക്ക്‌ശേഷം ബൈബിള്‍വായന നിര്‍ബന്ധമാക്കണം.

മാതാവിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ നമുക്ക് ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കാം. ബൈബിളിന്‌റെ പ്രാധാന്യം ആത്മീയജീവിതത്തില്‍ മറക്കാതിരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.