ബൈലൊക്കേഷന്‍ എന്നാല്‍ എന്ത്?

ബൈലൊക്കേഷന്‍ ദൈവികപുരുഷന്മാര്‍ക്കുള്ള ഒരു സിദ്ധിയാണ്. ദൈവം സര്‍വ്വവ്യാപിയാണ് എന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഈ സിദ്ധിയെ ആചാര്യന്മാര്‍ വിശേഷിപ്പിക്കുന്നത്. ഒരേ സമയം രണ്ടു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതാണ് ബൈലൊക്കേഷന്‍. ദൈവം എല്ലായിടത്തും എപ്പോഴും സന്നിഹിതനാണല്ലോ. ഇതിന്റെ ഭാഗമായിട്ടാണ് ബൈലൊക്കേഷന്‍ അറിയപ്പെടുന്നത്.

ദൈവം സര്‍വ്വവ്യാപിയാണെങ്കിലും അവിടുത്തെ ആര്ക്കും നഗ്നനേത്രങ്ങളാല്‍കാണാന്‍ കഴിയുന്നില്ല. എന്നാല്‍ ബൈ ലൊക്കേഷനില്‍ ആ വ്യക്തിയുടെ സജീവമായ ശരീരസാന്നിധ്യം തന്നെ രണ്ടിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. വിശുദ്ധ പാദ്രെ പിയോയെപോലെയുള്ള വിശുദ്ധര്ക്ക് ഈ സിദ്ധിയുണ്ടായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.