അന്യായമായി പീഡിപ്പിക്കപ്പെടുന്നത് അനുഗ്രഹകാരണമാകുമെന്നോ? ഈ ബൈബിള്‍ വചനം പറയുന്നത് അതാണ്

നല്ലതു ചെയ്താലും ചിലപ്പോള്‍ തിക്തമായ അനുഭവങ്ങള്‍ പകരമായി ഉണ്ടാകുന്നത് പലരുടെയും അനുഭവമാണ്. സ്വഭാവികമായും അത്തരം സന്ദര്‍ഭങ്ങളില്‍ നാം നമ്മോട് തന്നെ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? നന്മ ചെയ്തിട്ടും തിന്മ എന്തുകൊണ്ടാണ് ഉണ്ടായത്. പതുക്കെപ്പതുക്കെ നന്മ ചെയ്യാന്‍ പോലും മടിക്കുന്നവരായി ചിലരെങ്കിലും മാറാറുണ്ട്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം നമ്മോട്ഇക്കാര്യത്തില്‍ പറയുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.

അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും. തെറ്റു ചെയ്തിട്ട് അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തുമഹത്വമാണുള്ളത്? നിങ്ങള്‍ നന്മ ചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍ അത് ദൈവസന്നിധിയില്‍ പ്രീതികരമാണ്.( 1 പത്രോസ്2;19-20)

അതെ സ്വന്തം കുടുംബത്തില്‍ നിന്നുപോലും നമുക്ക് പല തി്ക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ടാവാം. മനസ്സ് മടുക്കരുത്. പകരം അവയെ ക്ഷമയോടെ സ്വീകരിക്കാനുളള കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. അങ്ങനെ ചെയ്താല്‍ അവ ദൈവാനുഗ്രഹത്തിന് കാരണമായിത്തീരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.