കര്‍ത്താവില്‍ നിന്ന് അനുഗ്രഹം നേടാന്‍ എന്തുചെയ്യണം?

അനുഗ്രഹമാണ് ജീവിതത്തെ സുന്ദരമായ അനുഭവമാക്കി മാറ്റുന്നത്. സാധാരണമനുഷ്യരുടെ പോലും അനുഗ്രഹങ്ങള്‍ക്ക് നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ട്. ആരുടെയും ശാപം വാങ്ങാതിരിക്കുന്നതു തന്നെ വലിയൊരു നേട്ടമാണ്. അതുപോലെ മറ്റുളളവരെ വേദനിപ്പിക്കാതിരിക്കുന്നതും. ഇതൊക്കെ സല്‍പ്രവൃത്തികള്‍ പോലെ തന്നെ നമ്മുടെ ജീവിതത്തിലേക്ക് അനുഗ്രഹങ്ങള്‍ സമ്മാനിക്കുന്നവയാണ്. മാനുഷികമായി പറയുന്നവയാണ് ഇവയെങ്കില്‍ ദൈവികമായ അനുഗ്രഹം ഇതിലും എത്രയോ വലുതായിരിക്കും.

കര്‍ത്താവ് എങ്ങനെയുള്ള മനു്ഷ്യരെയാണ് അനുഗ്രഹിക്കുന്നത് എന്ന് സങ്കീര്‍ത്തനങ്ങള്‍ 24 :4-5 കൃത്യമായി പറയുന്നുണ്ട്.

കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവും ഉളളവന്‍, മിഥ്യയുടെ മേല്‍ മനസ്സ് പതിക്കാത്തവനും കളളസത്യം ചെയ്യാത്തവനും തന്നെ. അവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും. രക്ഷകനായ ദൈവം അവന് നീതി നടത്തിക്കൊടുക്കും.

അതെ, നമ്മുടെ കൈകള്‍ കളങ്കമറ്റതാകട്ടെ. ഹൃദയം നിര്‍മ്മലമായിരിക്കട്ടെ, മായികമായവയില്‍ നമ്മുടെ മനസ്സ് പതിയാതിരിക്കട്ടെ. കള്ളസത്യം നാം ചെയ്യാതിരിക്കട്ടെ. അങ്ങനെ ദൈവാനുഗ്രഹത്തിന് നമുക്ക് പാത്രങ്ങളാകാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.