അനുഗ്രഹം പ്രാപിക്കാന്‍ ശുദ്ധീകരാത്മാക്കളുടെ സഹായം തേടൂ

ശുദ്ധീകരാത്മാക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവസമക്ഷം വലിയ വിലയുണ്ട്. ശുദ്ധീകരാത്മാക്കള്‍ക്ക് സ്വയം സഹായിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണ് അവര്‍ നമ്മുടെ പ്രാര്‍ത്ഥനാസഹായം ചോദിക്കുന്നത്.

എന്നാല്‍ അവര്‍ക്ക് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍സാധിക്കും. കാരണം അവര്‍ വരപ്രസാദത്തില്‍ സ്ഥിതി ചെയ്യുന്നവരും ദൈവസ്‌നേഹത്തില്‍ എരിയുന്നവരുമാണ്. അതുകൊണ്ടാണ് അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവസമക്ഷം വിലയുള്ളത്.

അതിനാല്‍ നമ്മുടെ വിഷമതകളില്‍ ശുദ്ധീകരാത്മാക്കളുടെ സഹായം തേടുക. അവര്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ദൈവത്തില്‍ നിന്ന് അനുഗ്രഹം നേടിത്തരുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.