ഒരുപാട് പ്രാര്‍ത്ഥിക്കുന്നവരാണ് നാമെങ്കിലും ചിലപ്പോഴെങ്കിലും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉചിതമായ മറുപടി കിട്ടാതെ വരുന്നില്ലേ? എന്തുകൊണ്ടാണ് അത്?പല പലകാരണങ്ങള്‍ ആത്മീയ ഗുരുക്കന്മാര്‍ ഇതിന് പറയുന്നുണ്ടെങ്കിലും യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
ദൈവം തന്നിട്ടുള്ള അതിശക്തമായ ഒരു ദാനമാണ് പ്രാര്‍ത്ഥന. നിനക്ക് ഏറ്റവും അനുയോജ്യമായ കാര്യം പ്രാര്‍ത്ഥനയില്‍ ചോദിക്കുമ്പോള്‍അത് ലഭിച്ചിരിക്കും എന്ന് ഹൃദയപൂര്‍വ്വം വിശ്വസിക്കുമ്പോഴാണ് പ്രാര്‍ത്ഥന ശക്തിയുള്ളതാകുന്നത്. പ്രാര്‍ത്ഥനയെ പലപ്പോഴും പലരും അവഗണിക്കുന്നു. എന്നാല്‍ പ്രാര്‍ത്ഥനയിലൂടെയാണ് പല അനുഗ്രഹങ്ങളും ദാനങ്ങളും ലഭിക്കുന്നത്. പ്രാര്‍ത്ഥനാസമയം അതിവിശേഷവും പ്രധാനവുമാണ്. എന്തെന്നാല്‍ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ സത്യസന്ധമായി ഹൃദയം തുറക്കുകയാണെങ്കില്‍ ദൈവം മറുപടി തരും.പ്രാര്‍ത്ഥിക്കുക. നിനക്ക് സമാധാനം കണ്ടെത്താനാകും.
ഈ വാക്കുകളില്‍ നമുക്ക് വിശ്വസിക്കാം. നമ്മുടെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായി മാറട്ടെ. അപ്പോള്‍ ദൈവത്തിന് ആ പ്രാര്‍ത്ഥനകളുടെ നേരെ ചെവിയടയ്ക്കാനാവില്ല.