തിരുവസ്ത്രത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും കുരിശു വച്ചിരിക്കുന്നത് എന്തിനാണെന്നറിയാമോ?

പുരോഹിതരുടെ തിരുവസ്ത്രത്തിലെ കുരിശിന്റെ അടയാളം എന്താണെന്ന് നമുക്കറിയാമോ?ക്രിസ്ത്വനുകരണം ഇക്കാര്യത്തില്‍ നമുക്ക് വ്യക്തമായ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തുവിന്റെ പീഡാനുഭവം സദാ ഓര്‍മ്മിക്കാനായിട്ടാണ് അദ്ദേഹത്തിന്റെ മുമ്പും പിമ്പും കുരിശിന്റെ അടയാളമുള്ളതെന്ന് ക്രിസ്ത്വനുകരണം പറയുന്നു. തിരുവസ്ത്രത്തിന്റെ മുന്‍ഭാഗത്ത്കുരിശു വരച്ചിരിക്കുന്നത് ക്രിസ്തുവിന്റെ പാദമുദ്രകള്‍ സൂക്ഷ്മാവലോകനം ചെയ്ത് ശുഷ്‌കാന്തിയോടെ അവിടുത്തെ അനുഗമിക്കാന്‍ വേണ്ടിയാണ്. തിരുവസ്ത്രത്തിന്റെ പുറകില്‍ കുരിശടയാളം വച്ചിരിക്കുന്നത് അന്യരില്‍ നിന്നു ഉണ്ടാകുന്ന ഏതു ദ്രോഹവും ദൈവത്തെ പ്രതി ശാന്തതയോടെ സഹിക്കാന്‍വേണ്ടിയാണ്.

പുരോഹിതന്റെ മുന്‍ഭാഗത്തുള്ള കുരിശ് സ്വന്തം പാപങ്ങളെപ്രതി പ്രലപിക്കാനാണ്. അന്യരുടെ പാപങ്ങളെ പ്രതി സഹതാപപൂര്‍വ്വം പ്രലപിക്കാന്‍ വേണ്ടി ദൈവത്തിന്റെ മുമ്പില്‍ പാപികളുടെ മധ്യസ്ഥനായി നിയുക്തനായിരിക്കുന്നുവെന്ന് അനുസ്മരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ പുറകിലുള്ള കുരിശ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.