‘എല്ലാ അനാവശ്യമായ ആകുലതകളും പ്രയോജനരഹിതമാണ്’ മാതാവ് പറയുന്നു

എന്തെല്ലാം ആകുലതകളുമായാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. പക്ഷേ ഈ ആകുലതകള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല എന്നുതന്നെയാണ് സത്യം.അതുതന്നെയാണ് പരിശുദ്ധ അമ്മയുംപറയുന്നത്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവ് ഇക്കാര്യം പറയുന്നത്. അനാവശ്യമായആകുലതകള്‍ പ്രയോജനരഹിതമാണ് എന്ന് പറയുന്ന അമ്മ അവയുടെ തിക്തഫലങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. അമ്മയുടെ വാക്കുകള്‍ ഇപ്രകാരമാണ്:

അവ നിന്നെ നിരാശയിലേക്കാണ് നയിക്കുക. അപ്പോള്‍ നിനക്കെന്റെ മുഖത്തിന്റെ ആനന്ദം നഷ്ടമാകും. നിന്റെ ആത്മാവ ചിലപ്പോഴെല്ലാം അന്ധകാരാവ്രതമാകുന്നതായി അനുഭവപ്പെടുമ്പോഴും പ്രാര്‍ത്ഥന തുടരണം.

മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുമ്പോള്‍ സംഭവിക്കുന്നതിനെക്കുറിച്ചും അമ്മ വിശദീകരിക്കുന്നുണ്ട്.
നിനക്ക് സ്വയം നഷ്ടപ്പെട്ടതായി തോന്നുമ്പോള്‍ നീ എന്നെ നോക്കുക. ഞാന്‍ നിനക്ക് എന്റെ ആഴമേറിയ പ്രശാന്തത നല്കാം. അപ്പോള്‍ ഞാന്‍ എപ്പോഴും നിന്റെ അടുത്തുണ്ടെന്ന് നിന്റെ ഹൃദയത്തില്‍ നീ തിരിച്ചറിയും. പ്രാര്‍ത്ഥിക്കുക..പ്രാര്‍ത്ഥിക്കുക. ഞാന്‍ എപ്പോഴും അടുത്തുണ്ട്.

അതെ നമുക്ക് അമ്മ പറയുന്നതുപോലെപ്രാര്‍തഥിക്കാം…പ്രാര്‍ത്ഥനയിലൂടെ അമ്മയുടെ സാന്നിധ്യം അനുഭവിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.